ഉള്ളൂർ: കൊറോണ വ്യാപനം തടുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് കാമ്പസ് ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന്റെ നിർദ്ദേശത്തിലായിരുന്നു നടപടി. ആശുപത്രിയുടെ പ്രധാന കെട്ടിടം, മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഒ.പി ബ്ലോക്ക്, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലും ശുചീകരണം നടത്തി. കഴിഞ്ഞ ദിവസം കൊറോണ ഐസൊലേഷൻ വാർഡിലായിരുന്നവരെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റി. ഐ.സി.യു കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ച് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി. ചികിത്സയിലുള്ള മറ്റു രോഗികൾ, കൂട്ടിരിപ്പുകാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും വേണ്ട സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.