തിരുവനന്തപുരം:കൊറോണ പ്രതിരോധത്തിന് സർക്കാർ മുന്നോട്ടുവച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് ദേശസാൽകൃതബാങ്കുകൾ വഴിയുളള ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ . പല ബാങ്കുകളിലും അർഹരായവർ ഒന്നിച്ചെത്തിയതിനെത്തുടർന്ന് പെൻഷൻ വിതരണം നടന്നില്ല.ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തിയും ഇക്കാര്യത്തിൽ പരിഹാരം കാണാൻ തയ്യാറാകണം. നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ക്ഷേമപെൻഷൻകാരെ ബുദ്ധിമുട്ടിക്കാതെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പെൻഷൻ നല്കാൻ ബാങ്കുകളിൽ സൗകര്യം ഏർപ്പെടുത്തണമെന്നും സനൽ പറഞ്ഞു.കമ്യൂണിറ്റി കിച്ചൻ വഴി ചിലയിടങ്ങളിൽ നൽകുന്ന ഭക്ഷണം ഗുണനിലവാരമില്ലെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും ഭക്ഷണമുണ്ടാക്കുന്നതിനുളള എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കെ നല്ല ഭക്ഷണം നൽകുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും സനൽ ആവശ്യപ്പെട്ടു.