ഉഴമലയ്ക്കൽ :കൊറോണയെ പടികടത്താൻ വാർഡിലെ മുഴുവൻ വീടുകളിലേക്കും സോപ്പും മാസ്ക്കും നൽകി പഞ്ചായത്ത് മെമ്പറുടെ വേറിട്ട പ്രവർത്തനം.ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻകുഴി വാർഡിലെ വീടുകളിലേയ്ക്ക് ആവശ്യമായ കൊറോണ പ്രതിരോധ വസ്തുക്കൾ എത്തിച്ചത്.പഞ്ചായത്തിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായ ഉഴമലയ്ക്കൽ സുനിൽകുമാർ തന്റെ ഒരു മാസത്തെ ഹോണറേറിയം ചെലവഴിച്ചാണ് ഈപ്രവർത്തനം നടത്തുന്നത്. ഓരോ വീട്ടിലും മെമ്പർ നേരിട്ടെത്തിയാണ് ഇവ വീട്ടുകാർക്ക് കൈമാറുന്നത്.