പാറശാല: വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി പൊഴിയൂർ ഗവ.യു.പിഎസിൽ നിരീക്ഷണത്തിലായിരുന്നവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. 33 മൽസ്യത്തൊഴിലാളികളെ നെയ്യാറ്റിൻകര നിംസ് ആശുപത്രി ഹോസ്റ്റലിലും കാഞ്ഞിരംകുളം പുല്ലുവിള സ്‌കൂളിലായിരുന്ന 28പേരെയും കാരക്കോണം മെഡിക്കൽ കോളേജിലായിരുന്ന 72പേരെയും നാലാഞ്ചിറ ബഥനി ഹോസ്റ്റലിലേക്കും മാറ്റി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി യുടെ നേതൃത്വത്തിയിരുന്നു നടപടി.