തിരുവനന്തപുരം :ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾ നേരിട്ട് എത്തിച്ചു കൊടുക്കാൻ വി.എഫ്.പി.സി.കെയും. തുടക്കത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വാഴപ്പഴങ്ങളും മാമ്പഴവും പൈനാപ്പിളുമാണ് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ഓൺലൈൻ വിതരണക്കാരായ ബിഗ് കാർട്ട്, ക്യൂ ഹോയ്, എ.എം.നീഡ്സ് എന്നിവർ വി.എഫ്.പി.സി.കെ ജില്ലാ ഓഫീസുമായി സഹകരിച്ച് അഞ്ഞൂറു വീതം വാഴപ്പഴം, പൈനാപ്പിൾ കിറ്റുകൾ ഇന്ന് വിതരണം ചെയ്തു. മൂന്ന് കിലോ തൂക്കമുള്ള വാഴപ്പഴ കിറ്റിൽ നേന്ത്രൻ, കപ്പപ്പഴം, പാളയംകോടൻ / റോബസ്റ്റ എന്നിവയാണ് ഇനങ്ങൾ. ഓൺലൈൻ വില 125 രൂപയും. പൈനാപ്പിൾ കിറ്റ് നാല് കിലോയുടെതിന് 125 രൂപയാണ് വില.
വി.എഫ്. പി. സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.എ.കെ. ഷെറീഫ് ക്യൂ ഹോയ് ഡയറക്ടർ മധുവിന് ആദ്യ കിറ്റ് കൈമാറി ഓൺലൈൻ ഡെലിവറി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മാനേജർ മേരി സൈമൺ ബിഗ്കാർട്ട് ഡയറക്ടർ ജോയ്സിന് കിറ്റ് കൈമാറി.തുടർന്നുള്ള ദിവസങ്ങളിൽ പച്ചക്കറികളും മാമ്പഴ കിറ്റുകളും വിതരണത്തിനായി തയ്യാറാക്കുന്നതാണെന്ന് കൗൺസിൽ അറിയിച്ചു. ഫോൺ: 8921731931, 949600 2881