തിരുവനന്തപുരം: കൊറോണ രോഗലക്ഷണങ്ങളുമായി ഇന്നലെ ജില്ലയിൽ 57 പേർ പുതുതായി നിരീക്ഷണത്തിലായി. മെഡിക്കൽ കോളേജിൽ 46, ​ജനറൽ ആശുപത്രി 20,​നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഒമ്പത്, ​നെടുമങ്ങാട് ജില്ലാ ആശുപത്രി,​ എസ്.എ.ടി, അനന്തപുരി എന്നിവിടങ്ങളിൽ മൂന്ന് വീതം​, കിംസിൽ രണ്ട് പേർ എന്നിവരടക്കം 86 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. ജില്ലയിൽ പോസിറ്റീവായവരിൽ ജില്ലക്കാരായ നാല് പേരും കൊല്ലം, ​മലപ്പുറം സ്വദേശികളും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശിയുമായി അടുത്തിടപഴകിയ ബന്ധുക്കളെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആകെ അയച്ച 1310 സാമ്പിളുകളിൽ 1215 പരിശോധനാഫലം ലഭിച്ചു. ഇന്നലെ ലഭിച്ച 41 പരിശോധനാ ഫലവും നെഗറ്റീവാണ്. ഇന്നലെ 32 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ 86,​ വിമെൻസ് ഹോസ്റ്റൽ 37, ​ഐ എം ജി ഹോസ്റ്റലിൽ 28, ​വേളി സമേതി ഹോസ്റ്റലിൽ 19, ​മൺവിള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 16,​ മാർ ഇവാനിയോസ് ഹോസ്റ്റൽ ഒമ്പത്,​ വിഴിഞ്ഞം സെന്റ് മേരീസ് സ്‌കൂൾ 88, പുല്ലുവിള ലിയോ തേർട്ടീന്ത് സ്‌കൂൾ 108,​ പൊഴിയൂർ എൽ.പി.സ്‌കൂൾ 199,​ നിംസ് ഹോസ്റ്റൽ 28, ​കാരക്കോണം ഹോസ്റ്റൽ 68 പേരുമടക്കം 686 പേർ കരുതൽ നിരീക്ഷണത്തിലുണ്ട്. അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം, ​കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 1838 വാഹനങ്ങളിലെ 2633 യാത്രക്കാരെ ഇന്നലെ സ്‌ക്രീനിംഗ് നടത്തി.