kovalam

കോവളം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണം കിട്ടാതെ വലഞ്ഞ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളകൗമുദി വാർത്ത തുണയായി. നഗരസഭയുടെ മുല്ലൂർ വാർഡിലെ 350ഓളം തൊഴിലാളികൾ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് കേരളകൗമുദി പ്രസിദ്ധീകരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭയും വിഴിഞ്ഞം ജനമൈത്രി പൊലീസും തൊഴിലാളികൾക്ക് സഹായവുമായി എത്തുകയായിരുന്നു. നെല്ലിക്കുന്ന്, മുക്കോല, പുളിങ്കുടി, മുല്ലൂർ, വട്ടവിള, പയറുമൂട്, ശാന്തിപുരം, ഉച്ചക്കട, കിടാരക്കുഴി, തലയ്ക്കോട് എന്നിവടങ്ങളിലെ തൊഴിലാളികൾക്കാവശ്യമുള്ള പച്ചക്കറികളും ധാന്യങ്ങളും കൗൺസിലർ സി. ഓമനയും വിഴിഞ്ഞം പൊലീസും ചേർന്ന് ക്യാമ്പിൽ വിതരണം ചെയ്‌തു. പണം തീർന്ന് പുറത്തിറങ്ങാൻ പാറ്റാതായതോടയാണ് ഇവർ പട്ടിണിയിലാത്. എന്നാൽ കരാറുകാരോ ക്യാമ്പുകൾ വാടകയ്ക്ക് നൽകിയിരുന്നവരോ ഇവരെ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.