ഉച്ചക്കട : ആട്ടോറിക്ഷ മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉച്ചക്കട മഠവിളാകത്ത് സുകുമാൻ നായരുടെ ഭാര്യ ലത (51) മരിച്ചു. കഴിഞ്ഞ 28ന് കാക്കവിളയിൽ വച്ചായിരുന്നു അപകടം. മകൻ: വിഷ്ണു. സഞ്ചയനം: 5ന് രാവിലെ 9ന്.
ജ്ഞാനശീലൻ
നെയ്യാറ്റിൻകര : പെരുമ്പഴുതൂർ, ഷിബുസദനത്തിൽ ജ്ഞാനശീലൻ എ(86) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഷിജകുമാരി, ഷിബുകുമാർ. മരുമക്കൾ: അനിൽകുമാർ, ശാലിനി.
വിജയകുമാരൻ നായർ
കുമാരപുരം : ശ്രീചിത്രാ ക്വാർട്ടേഴ്സ് ലെയ്‌ൻ അംബുജഭവനിൽ കെ. വിജയകുമാരൻ നായർ (56) പേട്ട റയിൽവേഗേറ്റിനുസമീപം ടിസി 93/3033 - വച്ച് നിര്യാതനായി. ഭാര്യ: മിനി. മകൾ: അപർണ വിജയൻ. സഞ്ചയനം: ഏപ്രിൽ 5ന് രാവിലെ 8.30ന്.