cm
cm

തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ചില സ്കൂളുകൾ ഓൺലൈനിൽ അപേക്ഷകൾ സ്വീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അതിപ്പോൾ വേണ്ടെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊറോണ ഘട്ടം കഴിഞ്ഞശേഷം സാധാരണ നിലയ്ക്കുള്ള ആലോചനകളിലേക്ക് കടക്കാം.

ഇന്ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നവർ ഔപചാരികമായ ചുമതലാ കൈമാറ്റം നടത്തേണ്ട. *യാത്രാവിലക്കുള്ളതിനാൽ അവർ അല്ലാതെ തന്നെ വിരമിച്ചതായി കണക്കാക്കും.

*അവിവാഹിത, വിധവാ പെൻഷനുകൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് ഒഴിവാക്കും.

*ലോകത്തെ പേരുകേട്ട സ്ഥാപനങ്ങൾ സൗജന്യമായി നടത്തുന്ന ഓൺലൈൻ കോഴ്സുകളിൽ . കുട്ടികൾക്കും മുതിർന്നവർക്കും ചേരാം. ചിത്രരചനയ്ക്കും മറ്റും സമയം കുട്ടികൾക്ക് വിനിയോഗിക്കാം.

* സ്കൂളിൽ അരിയും പയറും കെട്ടിക്കിടന്ന് നശിച്ചുപോകുന്ന സാഹചര്യമുണ്ടെങ്കിൽ പി.ടി.എ ഇടപെട്ട് ന്യായവിലയ്ക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യണം.

*കൊറോണ ആശുപത്രികളിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും തൊട്ടടുത്ത് വീടുകൾ ലഭ്യമായില്ലെങ്കിൽ അടുത്തുള്ള ഹോട്ടലുകളിൽ താമസസൗകര്യമൊരുക്കണം.

.*കരാർ, താൽക്കാലിക ജീവനക്കാർ ശമ്പളം വാങ്ങാൻ പോകുമ്പോൾ കൃത്യമായ ശാരീരിക അകലം പാലിച്ച് ,രേഖകൾ കൈയിൽ സൂക്ഷിക്കണം.

*ഉൾവനത്തിൽ താമസിക്കുന്ന ആദിവാസികളുടെ ഉല്പന്നങ്ങൾ വാങ്ങുന്നതിനും അവർക്ക് അവശ്യസേവനങ്ങളെത്തിക്കുന്നതിനും പട്ടികവർഗക്ഷേമവകുപ്പും വനംവകുപ്പും നടപടിയെടുക്കും.

*അഗതികളും തെരുവിലുറങ്ങുന്നവരുമായ 2569പേരെ 44 ക്യാമ്പുകളിലായി പുനരധിവസിപ്പിച്ചു.

*കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാനിടയുള്ളതിനാൽ ജല ഉപഭോഗം നിയന്ത്രിക്കണം.

*ആനകൾക്ക് പട്ട കൊണ്ടുവരാൻ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണം.

*ആളുകൾ വീട്ടിലിരിക്കുന്നതിനാൽ ചാനലുകൾ പേചാനൽ നിരക്ക് ഒഴിവാക്കണം.

*കുടുംബശ്രി മുഖേനയുള്ള വായ്പാപദ്ധതി ഉടൻ.

*ബാങ്കുകളിൽ രോഗപ്രതിരോധ സുരക്ഷാസംവിധാനം ശക്തമാക്കും.

*എ.ടി.എമ്മുകളിൽ പണലഭ്യത ഉറപ്പാക്കും.

*ബാങ്ക് ജീവനക്കാർക്ക് സ്പെഷ്യൽ പാസ്.