തിരുവനന്തപുരം :സംസ്ഥാനത്തെ റേഷൻ കടകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽകുമാർ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമനോട്‌ ആവശ്യപ്പെട്ടു.