തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഫയർ സ്റ്റേഷൻ നിലയത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ലോക്ക് ഡൗണിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങാൻ കഴിയാത്തവർക്കായി ഭക്ഷണം, മരുന്ന് എന്നിവ ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പങ്കാളിത്തത്തോടെ എത്തിച്ച് നൽകും. കമ്മ്യൂണിറ്റി കിച്ചൻ, സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന മറ്റു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ആവശ്യമായ മരുന്ന്, അവ ലഭ്യമാക്കുന്ന മെഡിക്കൽ സ്റ്റോറുകൾ എന്നിവ പൊതുജനങ്ങൾ അറിയിക്കണം. അങ്ങനെ അറിയിച്ചാൽ, ഇവ സൗജന്യമായി ലഭ്യമാകുമെങ്കിൽ അത്തരത്തിലോ, അല്ലാത്ത പക്ഷം വില നൽകിയോ ലഭ്യതയ്ക്ക് അനുസരിച്ച് മുൻഗണന പ്രകാരം അതാതിടങ്ങളിൽ വോളന്റിയർമാർ എത്തിച്ച് നൽകുന്നതാണ്. കൺട്രോൾ റൂം നമ്പർ: 0471 2333101, 9497 9200 17