beverage

തിരുവനന്തപുരം: കൊറോണയെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടതുമൂലം മദ്യം ലഭിക്കാതെ പിൻവാങ്ങൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് മദ്യത്തിന് പാസ് നൽകാൻ സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. ഇ.എസ്.ഐ അടക്കമുള്ള സർക്കാർ ആശുപത്രികളിൽ ഒ.പി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയരാകണം. തുടർന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റുമായി രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച്/സർക്കിൾ ഓഫീസിലെത്തി അപേക്ഷ നൽകുമ്പോൾ പാസ് നൽകും. ഒരാൾക്ക് ഒന്നിൽ കൂടുതൽ പാസ് നൽകില്ല. പാസ് നൽകിയ വിവവരം എക്സൈസ് ബിവറേജസ് എം.ഡിയെ അറിയിക്കണം. തുടർന്ന് അനുവദനീയമായ അളവിൽ മദ്യം നൽകാനുള്ള നടപടി എം.ഡി സ്വീകരിക്കണം.