mask

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണയെ നേരിടാൻ പരിമിതമായ അളവിലാണ് സുരക്ഷാ മാസ്കുകൾ ഇപ്പോൾ കൈവശമുള്ളതെന്ന് റിപ്പോർട്ട്. പലരിലേക്കും രോഗം പടർന്ന് പിടിക്കാൻ ഇത് കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 38 ദശലക്ഷം മാസ്കുകളാണ് ഇപ്പോൾ രാജ്യത്ത് ആവശ്യമായിട്ടുള്ളതെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിൽ ഇന്ത്യയുടെ കൈവശമുള്ളത് വെറും 6.2 ദശലക്ഷം മാസ്കുകളാണ്.പല

ആരോഗ്യ പ്രവർത്തകരും മാസ്കില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊറോണ വ്യാപനം തുടരുന്നതിനാൽ നൂറുകണക്കിന് കമ്പനികളെയാണ് മാസ്കിനായി കേന്ദ്ര സർക്കാർ സമീപിച്ചിരിക്കുന്നത്. 730 കമ്പനികളെയാണ് കേന്ദ്രസർക്കാർ മാസ്ക് നിർമ്മാണത്തിനായി ബന്ധപ്പെട്ടിട്ടുള്ളത്. ഇതിൽ 319 കമ്പനികൾ മാത്രമാണ് മറുപടി നൽകിയിട്ടുള്ളത്. അതേസമയം സഹകരിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറായേക്കും.