മുംബയ്: കൊറോണയെ പേടിച്ചുകഴിയാതെ ചിരിക്കുക. വീടുകളിൽ കഴിയുന്നവർക്ക് നടി ഉർവശി റൗട്ടേലയുടെ സ്നേഹസന്ദേശമാണിത്. തനിക്ക് ഭയമില്ലെന്നും ഉല്ലാസവതിയാണെന്നും ജനങ്ങളെ അറിയിക്കാൻ ഒരു ഹോട്ട് ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.
നീല നിറത്തിലുള്ള ബിക്കിനിയിൽ പോസ് ചെയ്ത ഫോട്ടോയാണ് താരം പങ്കുവച്ചത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരം ഉദ്ദേശിച്ചതുപോലെ ജനങ്ങൾ ചിരിച്ചില്ലെങ്കിലും ഏറെപ്പേർ ഈ സന്ദേശത്തേയും ഫോട്ടോയേയും പിൻതുടരുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ അതിശയകരമായ ചിത്രം കണ്ട് ആരാധകർക്ക് ത്രില്ലായി. 'അണുക്കളല്ല, പുഞ്ചിരി പടർത്തൂ,' എന്നാണ് താരം എഴുതിയത്.