oil-price-

വിയന്ന: കൊറോണയുടെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ നിരക്ക് താഴ്ന്നു. 2002 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ക്രൂഡ് ഓയിൽ നിരക്ക് എത്തിയിരിക്കുന്നത്. ബ്രെന്റ് ഫ്യൂച്ചേഴ്സ് 1.68 ഡോളർ ഇടിഞ്ഞ് ബാരലിന് 23.25 ഡോളറിലെത്തി.

യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന് ഈ മാസം ആദ്യം ഏറ്റവും താഴ്ന്ന നിരക്കായ 19.92 ഡോളറായി കുറഞ്ഞിരുന്നു. ആവശ്യകതയിലുണ്ടായ ഇടിവാണ് എണ്ണ വിപണികളെ തകർത്തത്.

'ഒപെക്കിനും സൗദി അറേബ്യയ്ക്കും റഷ്യയ്ക്കും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും. കൊറോണയിൽ നിന്നുള്ള ഡിമാൻഡ് ഇടിവ് മൂലമുളള ആഘാതം വളരെ വലുതാണെന്ന് നാഷണൽ ഓസ്‌ട്രേലിയ ബാങ്കിന്റെ ചരക്ക് ഗവേഷണ വിഭാഗം മേധാവി ലാച്ലാൻ ഷാ പറഞ്ഞു.