തിരുവനന്തപുരം: പോത്തൻകോട്ട് സമൂഹ്യവ്യാപനത്തിന്റെ സാദ്ധ്യത ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. മരിച്ച അബ്ദുൾ അസീസ് ഗൾഫിൽനിന്നെത്തിയ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്നാണോ രോഗം പകർന്നത് എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പൂർണ വ്യക്തത കൈവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. അതിനാൽ എന്തെങ്കിലും സംശയംതോന്നുന്നവർ നിരീക്ഷണത്തിൽ തുടരണം. അസ്വസ്ഥതകൾ എന്തെങ്കിലും തോന്നുന്നവർ പരിശോധനകൾക്ക് വിധേയരാവണം. പേടിക്കേണ്ടതില്ലെന്നും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.