പോത്തൻകോട് :കൊറോണബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തതയില്ല. എന്നാൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. മരിച്ചയാൾ ആരുമായൊക്കെ ഇടപഴകിയെന്ന കാര്യം മനസിലാക്കാൻ പറ്റുന്ന ആരോഗ്യനിലയിലല്ല ആശുപത്രിയിൽ എത്തിയത്. പങ്കെടുത്ത ചടങ്ങുകളിൽ സംബന്ധിച്ച ആളുകളോടെല്ലാം ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അനാവശ്യ ഭീതിവേണ്ടണ്ടെന്നും മന്ത്രി പറഞ്ഞു.