corona-death-kerala

തിരുവനന്തപുരം: പാേത്തൻകോട് കൊറോണ ബാധിച്ച് മരിച്ചയാൾ വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പുറമേ പ്രൈമറി സ്‌കൂളിന്റെ പി.ടി.എ യോഗത്തിലും പങ്കെടുത്തതായി വിവരം. ഇദ്ദേഹത്തിന്റെ മകൾ കെ.എസ്.ആർ.സി കണ്ടക്ടറാണ്. ഇവർ രണ്ടു ദിവസം ഡ്യൂട്ടി ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടിട്ടില്ലെന്നാണ് വിവരം.

മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു, അതേ ദിവസവും മാർച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദ്ദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.

മാർച്ച് 20 വരെ വീടിന് സമീപമുള്ള പള്ളിയിലും പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയി. ഇയാൾ എത്തിയതായി സ്ഥിരീകരിച്ച ബാങ്കുകളിലടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നിദ്ദേശിച്ചിട്ടുണ്ട്. ഇയാൾക്ക് എവിടെ നിന്ന് രോഗം പകർന്നു എന്നറിയാൻ ആരോഗ്യപ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്.