പാറശാല: കമ്യൂണിറ്റി കിച്ചണിലേക്ക് അരിച്ചാക്ക് ചുമന്ന പഞ്ചായത്ത് പ്രസിഡന്റ് നാട്ടിലും സാമൂഹ മാദ്ധ്യമങ്ങളിലും താരമായി. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അനിലാണ് മൈലച്ചൽ സഹകരണ സംഘം ഓഡിറ്റോറിയത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിച്ചാക്ക് ചുമന്നത്. കാറിൽ നിന്നും അരിച്ചാക്ക് ഒറ്റയ്ക്ക് തോളത്തേറ്റുന്നതും ചുമന്ന് നടക്കുന്നതുമായ സീനുകളാണ് സോഷ്യൽ മീഡിയയിൽ പറന്നു കളിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മാർത്ഥതയും കഷ്ടപ്പാടും സമൂഹമാദ്ധ്യമങ്ങളിൽ കണ്ടറിഞ്ഞ നാട്ടുകാർ ലൈക്കും ഷെയറും ചെയ്ത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. മികച്ച കർഷകനായ അനിൽ സ്വന്തം കൃഷിയിടത്തിൽ ആവശ്യമായ വളമുൾപ്പെടെയുള്ളവ തലച്ചുമടായി കൊണ്ടു പോകുക പതിവാണ്. അതു കൊണ്ടു തന്നെ ഇതൊക്കെ അനിലിനെ സംബന്ധിച്ച് നിസാരമാണ്. ഇരുനൂറ്റി അമ്പതോളം പേർക്ക് പ്രതിദിനം മികച്ച രീതിയിൽ ഭക്ഷണം നൽകി വരികയാണ് ആര്യങ്കോട് ഗ്രാമ പഞ്ചായത്ത്.