തിരുവനന്തപുരം: ചെന്നൈയിൽ നിന്ന് ബൈക്കുകളിൽ കേരളത്തിലേക്ക് വന്ന എട്ട് മലപ്പുറം സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മുണ്ടൂരിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പ് ചെന്നൈയിൽ നിന്ന് പുറപ്പെട്ട ഇവർ നടുപ്പുണി ചെക്പോസ്റ്റിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് സംസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.