kerala

തിരുവനന്തപുരം: പോത്തൻകോട്ട് സമ്പൂർണ അടച്ചിടൽ വേണ്ടിവരുമെന്ന് സർക്കാർ. പഞ്ചായത്തിലെ മുഴുവൻ പേരെയും മൂന്നാഴ്ചത്തെ നിരീക്ഷണത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്നുരാവിലെ കൊറോണ ബാധിച്ച് മരിച്ച പോത്തൻകാേട് സ്വദേശി അബ്ദുൾ അസീസ് നിരവധിപേരുമായി ബന്ധപ്പെട്ടെന്ന സംശയത്തെത്തുടർന്നാണിത്. ഇയാൾക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നോ ഇയാൾ ആരെല്ലാമായി ബന്ധപ്പെട്ടെന്നോ വ്യക്തമല്ല. നേരത്തേ പോത്തൻകോട്ട് സമൂഹവ്യാപത്തിന്റെ സാദ്ധ്യത ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജയും അമിത പരിഭ്രാന്തി വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.

അതേസമയം, കൊറോണ ബാധിച്ച് മരിച്ച റിട്ട . പൊലീസ് ഉദ്യോഗസ്ഥൻ പോത്തൻകോട് വാവറമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടിൽ അബ്ദുൾ അസീസിന്റെ ഫ്ലോ ചാർട്ട് പുറത്തുവിട്ടു.

 2–ാം തീയതി പോത്തൻകോടിന് സമീപം അരിയോട്ടുകോണത്ത് രാജശ്രീ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തു.
തുടർന്ന് ട്രാൻ.ബസിൽ മെഡിക്കൽ കോളജ് ഭാഗത്തെ സബ് ട്രഷറി ഓഫിസിൽ ഉച്ചയ്ക്ക് 2 മണിയോടെ പോയി .
 അന്നുതന്നെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.
 6ന് വാവറയമ്പലം ജുമാ മസ്ജിദ് സന്ദർശിച്ചു.
 11ന് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.
 13ന് വാവറയമ്പലം ജുമാ മസ്ജിദ് സന്ദർശിച്ചു.
 17ന് രണ്ടു മണിക്ക് മുൻപായി അയിരൂപ്പാറ കാർഷിക സഹകരണ ബാങ്കിൽ ചിട്ടി ലേലത്തിൽ പങ്കെടുത്തു.
 18ന് കൊയ്ത്തൂർകോണം മസ്ജിദിന് അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.
 അന്നുതന്നെ അസുഖത്തെത്തുടർന്ന് ഉച്ചയ്ക്ക് 2.45 ന് തോന്നയ്ക്കൽ പി.എച്ച്.സി സന്ദർശിച്ചു
 20ന് വാവറയമ്പലം ജുമാ മസ്ജിദ് സന്ദർശിച്ചു.
 അന്നുതന്നെ വാവറയമ്പലം പള്ളിയിലെ ഖബറടിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
 21ന് തോന്നയ്ക്കൽ പി.എച്ച്.സി സന്ദർശിച്ചു.
 23ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .
 മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.