1

പൂവാർ: പൂവാറിലെ ജനങ്ങൾക്ക് ഓഖി സമ്മാനിച്ചത് വൻ പ്രഹരമാണ്. അതിൽ നിന്നും അതിജീവിക്കാനുള്ള പരിശ്രമത്തിനൊപ്പമാണ് ഇപ്പോൾ ലോക വ്യാപകമായി കൊറോണ വൈറസും പടർന്നുപിടിക്കുന്നത്. എന്നാൽ അതിജീവനത്തിനായി പുത്തൻ പാത തിരഞ്ഞെടുക്കുകയാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ. മത്സ്യത്തൊഴിലാളികളുടെ മാനസിക- വൈകാരിക സംഘർഷം കുറയ്ക്കാനായി ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ജാഗ്രതാ സമിതികളും ഇടവക കമ്മിറ്റികളും മുന്നിലുണ്ട്. ലോക്ക് ഡൗൺ കാരണം തൊഴിലെടുക്കാൻ കഴിയാത്ത മത്സ്യതൊഴിലാളികൾ, അനുബന്ധ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവർക്ക് മത്സ്യഫെഡ് പലിശരഹിത വായ്പ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളി ക്ഷേമസംഘത്തിൽ അംഗത്വമുള്ള തൊഴിലാളി ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് 5000 രൂപ വീതം സ്വന്തം ജാമ്യത്തിൽ ലഭിക്കും.

ജനക്കൂട്ടത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചുവേളിയിൽ വള്ളക്കാരുടെയും, ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് അകലം പാലിച്ചുള്ള കച്ചവടംവടത്താൻ തീരുമാനമായി. ഒപ്പം മീനുകൾ ലേലം ഒഴിവാക്കി ഇതിനായി നിശ്ചയിച്ച ഏജൻസികൾ വഴി മത്സ്യം വില്ക്കാനാണ് തീരുമാനം. ഇത് ഒരു മാതൃകയായി മറ്റിടങ്ങളിൽ വ്യാപിപ്പിക്കാനാണ് ഇടവകകളും ജാഗ്രതാ സമിതികളും ഇപ്പോൾ ശ്രമിക്കുന്നത്.


ക്ഷേമപെൻഷനുകൾ, സൗജന്യ റേഷൻ തുടങ്ങിയവ ഇപ്പോൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ, തുടങ്ങിയ തീരദേശ ഗ്രാമ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു.സ്വന്തമായി പാകം ചെയ്യാൻ കിയാത്തവർ പ്രദേശത്തെ ജനപ്രതിനിധികളെ ബന്ധപ്പെട്ടാൽ ഭക്ഷണം വീട്ടിലെത്തിക്കാനുള്ള സൗകര്യം നിലവിലുണ്ട്.