communitty

വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് വേണുജി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണുവിന് പൊതിച്ചോറ് നൽകി നി‌ർവഹിച്ചു. നിരീക്ഷണത്തിലുള്ളവർക്കും കിടപ്പ് രോഗികൾക്കും ഒറ്റയ്ക്ക് കഴിയുന്നവർക്കുമാണ് കിച്ചന്റെ പ്രയോജനം ലഭിക്കുന്നതെന്ന് വേണുജി പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.നൗഷാദ്, സ്മിത, അംഗങ്ങളായ പീതാംബരൻ, രഘുവരൻ എന്നിവർ സംസാരിച്ചു.