suni

മുതലമട: തെരുവിൽ കഴിയുന്നവർക്കും കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ഭക്ഷണം നൽകാനായി സ്വാമി സുനിൽ ദാസിന്റെ സ്നേഹം ട്രസ്റ്റ് സഞ്ചരിക്കുന്ന അടുക്കള തുടങ്ങി.പ്രത്യേക വാഹനത്തിൽ തയ്യാറാക്കിയ അടുക്കളയിലാണ് ആഹാരം പാകംചെയ്യുന്നത്. പ്രഭാത ഭക്ഷണത്തിന് പുറമേ ഉച്ചയ്ക്ക് ഊണ്, വെജിറ്റബിൾ ബിരിയാണി,സാമ്പാർ സാദം, തൈര് സാദം എന്നിവയും ചൂട് ചുക്കു വെള്ളവും നൽകും.സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽ ദാസ് നേരിട്ടാണ് സഞ്ചരിക്കുന്ന അടുക്കളക്ക് നേതൃത്വം നൽകുന്നത്.