ബാലരാമപുരം:കൊറോണ വ്യാപനം തടയുന്നതിലേക്കായി പൊതുനിരത്തിലിറങ്ങി സേവനസന്നദ്ധരായ പൊലീസുകാർക്ക് സാന്ത്വനവുമായി വ്യാപാരിവ്യവസായി സമിതി.സമിതി ബാലരാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 250 കുപ്പി ദാഹജലവും 250 മാസ്കുകളും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാറിന് സമിതി ജില്ലാസെക്രട്ടറി എം.ബാബുജാൻ കൈമാറി.എസ്.എച്ച്.ഒ.ബിനു,​ സമിതി രക്ഷാധികാരി എ.നാസിമുദ്ദീൻ,​ഏര്യാ സെക്രട്ടറി എസ്.കെ.സുരേഷ് ചന്ദ്രൻ,​ യൂണിറ്റ് ഭാരവാഹികളായ ഷേയ്ക്ക് മൊഹ്ദിൻ,​ വി.രാജശേഖരൻ,​ അബ്ദുൽ സലാം നവാസ് സലീം എന്നിവർ പങ്കെടുത്തു.