trump

വാഷിംഗ്ടൺ: കൊറോണയെ നിസാരമായി കണ്ട അമേരിക്ക പാഠം പഠിച്ചു. 20000ത്തിലേറെ പേർക്ക് കൊറോണ ബാധിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്തതോടെ നിയന്ത്രണങ്ങളല്ലാതെ മറ്റ് മാർഗമില്ലെന്നായി അമേരിക്ക. നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് വാശി പിടിച്ചിരുന്ന ട്രംപിൻെറ വാശിയെല്ലാം പോയി. തടഞ്ഞില്ലെങ്കിൽ കൊറോണ ഭീകരതാണ്ഡവമാടുമെന്ന് ഉറപ്പായി. ഒരുമാസത്തിനുള്ളിൽ വരുതിയിലാക്കുമെന്നാണ് ട്രംപ്. ഇപ്പോൾ പറയുന്നത്. പറയുന്നതുപോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തം. എന്നാൽ ലക്ഷക്കണക്കിനുപേർ അമേരിക്കയിൽ കൊറോണ പരിശോധന നടത്തിയതായി ട്രംപ് അറിയിച്ചു.

പ്രതിരോധത്തിനായി ആളുകളുടെ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ട്രംപ് പറഞ്ഞു.സാമൂഹിക അകലം പാലിക്കുന്നതിലും ശക്തമായ നടപടി ഉണ്ടാവും. യൂറോപ്പുമായും ചൈനയുമായും നിലവിൽ പാലിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരും.

10 പേരിൽ കൂടുതൽ ഒത്തു കൂടരുതെന്നും റെസ്റ്ററന്റുകളിലും ബാറുകളിലും ഇരുന്ന് ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്നും ട്രംപ് നിർദേശിച്ചു. അമേരിക്ക ആദ്യ ഘട്ടത്തിൽ യാതൊരു മുൻകരുലോ നിയന്ത്രണങ്ങളോ കൊറോണയെ തടയാൻ സ്വീകരിച്ചിരുന്നില്ല. ഓരോ ദിവസം കഴിയുംതോറും സംഗതി മാറി മറിഞ്ഞതോടെ ട്രംപിന് കൊറോണയുടെ ഗൗരവം പിടികിട്ടി.