opango

ബ്രാസവിൽ: കൊറോണാ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കോംഗോയുടെ മുൻ പ്രസിഡന്റ് ജാക്വസ് വാകിം യോംബി - ഒപാംഗോ അന്തരിച്ചു. 81 വയസായിരുന്നു. പാരീസിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. വൈറസ് ബാധയ്ക്ക് മുമ്പ് തന്നെ വാർദ്ധക്യസഹജമായ അസുഖങ്ങൾ ഒപാംഗോയെ അലട്ടിയിരുന്നു. 1977 മുതൽ 1979 വരെ കോംഗോയുടെ പ്രസിഡന്റായിരുന്നു. 1993 മുതൽ 1997 ൽ ആഭ്യന്തര യുദ്ധം ഉണ്ടാകുന്നത് വരെ കോംഗോയുടെ പ്രധാനമന്ത്രിയായിരുന്നു. ഫ്രാൻസിലേക്ക് നാടുവിട്ട ഒപാംഗോ പത്തു വർഷത്തിന് ശേഷമാണ് കോംഗോയിൽ തിരിച്ചെത്തിയത്. 1939ൽ വടക്കൻ കോംഗോയിലെ ഒവാൻഡോയിൽ ജനിച്ച ഒപാംഗോ ആർമി ഉദ്യോഗസ്ഥനായിരുന്നു.