tc

കുവൈറ്റ്: കുവൈറ്റിലെ മഹ്ബൂലയിൽ 600ഓളം പ്രവാസി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം കൊറോണ നിരീക്ഷണത്തിൽ. ജലീബിൽ നിന്നുള്ള ഇന്ത്യാക്കാരുൾപ്പെടെ ഡസൻ കണക്കിന് ഏഷ്യൻ തൊഴിലാളികൾ താമസിക്കുന്ന ഒരു വീട്ടിൽ ക്വാറന്റൈൻ നടപടികൾ വേഗത്തിലാക്കാൻ ആരോഗ്യമന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു .

ഇന്ത്യാക്കാരനായ യുവാവിനും ഭാര്യയ്ക്കും കൊറോണ ലക്ഷണങ്ങൾ കണ്ടതോടെയാണ് ക്വാറന്റൈനിലായത്. കെട്ടിടത്തിന്റെ മുന്നിൽ ആഭ്യന്തരമന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കെട്ടിടത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പ്രവേശനങ്ങൾ പൂർണമായും തടഞ്ഞിരിക്കുകയാണ് .

കെട്ടിടത്തിലുള്ള തൊഴിലാളികൾക്ക് രണ്ടാഴ്ചത്തേയ്ക്ക് ഭക്ഷണം നൽകാൻ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് മുൻകൈ എടുത്തിട്ടുണ്ട്‌