ബാലരാമപുരം:പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സി.പി.ഐയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യവസ്കുക്കൾ കൈമാറി.സി.പി.ഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദറിൽ നിന്നും കമ്മ്യൂണിറ്റി കിച്ചൺ ഇൻ ചാർജ്ജ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ് ഭക്ഷ്യവസ്കുക്കൾ ഏറ്റുവാങ്ങി.സി.പി.ഐ മണ്ഡലം സെക്രട്ടറി അംഗം സുരേഷ് മിത്ര,​യുവകലാസാഹിതി ജില്ലാ ജോ:സെക്രട്ടറി എം.മഹേഷ്കുമാർ.സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജേഷ്,​ വി.എസ് സനിൽകുമാർ,​ എ.ഐ.വൈ.എഫ് നേതാവ് പള്ളിച്ചൽ സുനിൽ എന്നിവർ പങ്കെടുത്തു.