തിരുവനന്തപുരം : കൊറോണയുടെ പശ്ചാത്തലത്തിൽ ആയുർവേദ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ചികിത്സയ്ക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ വെർച്വൽ ഒ.പി സംവിധാനം ഇന്നു മുതൽ ആരംഭിക്കും.ടെലിഫോണിലൂടെ ചികിത്സാ നിർദ്ദേശവും ഭക്ഷണ രീതികളും മാനസിക സംഘർഷം കുറക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നതിന് പ്രത്യേക ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കും.ആശുപത്രി ആർ.എം.ഒ ഡോ.ഗോപകുമാറിന്റെ മേൽനോട്ടത്തിലാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം.വിവിധ സ്പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ടുള്ള രോഗികളുടെ സംശയങ്ങൾക്ക് തിങ്കൾ മുതൽ ശനിവരെ രാവിലെ 10 മുതൽ 12വരെ ബന്ധപ്പെടാം.ഹെൽപ്പ് ഡെസ്ക് നമ്പരുകൾ : 9447361304, 9383452343,9400853589.