തിരുവനന്തപുരം: പോത്തൻകോട് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച എ.എസ്.ഐയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണെമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതേ സമയം കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൽ അസീസിന്റെ സംസ്കാരം കല്ലൂർ ജുമാ മസ്ജിദിൽ ഉടൻ നടക്കും.10 അടി താഴ്ച്ചയുളള കുഴിയെടുത്താണ് മൃതദേഹം സംസ്കരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ബന്ധുക്കൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കില്ല. വാളന്റിയർമാരും പളളിയിലെ പുരോഹിതനും അടക്കം 7 പേർക്ക് മാത്രമേ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുളളൂ. ലോകരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പാലിച്ച് ആരോഗ്യവകുപ്പിന്റെ മേൽ നോട്ടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. അബ്ദുൾ ലത്തീഫിന്റെ ഭാര്യയും മകളും ചെറുമക്കളുമുൾപ്പെടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്.