പാലോട്: ആദിവാസി മേഖലകളിലെ ജനവിഭാഗങ്ങൾ കൊറോണ ലോക് ഡൗണിൻ്റെ കാലഘട്ടത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഡി.കെ. മുരളി എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ പെരിങ്ങമ്മല പഞ്ചായത്തിൽ നടന്ന ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തിൽ തീരുമാനമായി. ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കാനും തീരുമാനമായി. യോഗത്തിൽ എം.എൽ.എ യെ കൂടാതെ പഞ്ചായത്ത് പ്രസിഡൻ്റ് ചിത്രകുമാരി, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ, തഹസീൽദാർ അനിൽ കുമാർ, പാലോട് സി.ഐ സി.കെ. മനോജ്, മറ്റു ജനപ്രതിനിധികൾ, ട്രൈബൽ ഉദ്യോഗസ്ഥർ ,എസ്.ടി പ്രൊമോട്ടർമാർ എന്നിവർ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
1. രോഗികളായവർക്ക് മൊബൈൽ ക്ലിനിക്കുകൾ വഴി ചികിത്സ ഉറപ്പാക്കും
2. ഒരു ആദിവാസി കുടുംബത്തിന് ആവശ്യസാധനങ്ങൾ വാങ്ങാൻ 2000 രൂപ നൽകും
3. കുടിവെള്ളക്ഷാമം പരിഹരിക്കാൻ അത്യാവശ്യ കേന്ദ്രങ്ങളിൽ കുടിവെള്ളം എത്തിക്കും
4. പാലോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും