നെടുമങ്ങാട് :ആദിവാസി മേഖലകളിൽ എക്സൈസ്,ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡിൽ കോടയും വാറ്റുപകരണങ്ങളും പിടിച്ചു.മാങ്കാല, ഒറ്റമുറി, പട്ടൻകുളിച്ചപ്പാറ, 21 എന്നിവടങ്ങളിൽ നിന്ന് 60 ലിറ്റർ കോട കണ്ടെത്തി. പട്ടൻകുളിച്ചപ്പാറയിൽ വാറ്റുപകരങ്ങളും കണ്ടെത്തി.മൂന്നു കുടങ്ങളിലായി നിറച്ച കോട കുഴിച്ചിട്ട നിലയിലായിരുന്നു.നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പക്ടർ സജിത്തിന്റെയും പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സജീഷിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.നെടുമങ്ങാട് എക്സൈസ് റേഞ്ചിൽ കേസ് റജിസ്റ്റർ ചെയ്തു.