നെടുമങ്ങാട് :അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് വഴി സാമൂഹ്യ ക്ഷേമപെൻഷനുകൾ വിതരണം തുടങ്ങിയതായി പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹൻ അറിയിച്ചു.അരുവിക്കര ഗ്രാമപഞ്ചായത്തിലെ 2,176 പേർക്കാണ് വിവിധ ഇനം പെൻഷനുകൾ നൽകുന്നത്.മണമ്പൂർ വാർഡിലെ സുകേശിനിക്ക് പെൻഷൻ തുക കൈമാറി.അരുവിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് ഐ.മിനി ഉദ്‌ഘാടനം നിർവഹിച്ചു.രണ്ട് ദിവസത്തിനകം മുഴുവൻ അംഗങ്ങൾക്കും തുക വീടുകളിൽ എത്തിക്കുമെന്നും അരുവിക്കര കേന്ദ്രമാക്കി നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ഒരു ദിവസത്തെ പലവ്യഞ്ജന സാധനങ്ങൾ സംഭാവന ചെയ്തതായും ബാങ്ക് പ്രസിഡന്റ് അറിയിച്ചു.