vld-2

വെള്ളറട:വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ് .ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. കോവില്ലൂർ മീതിനിരപ്പിൽ പുത്തൻവീട്ടിൽ ഉണ്ണിയുടെ വീട്ടിൽ നിന്നാണ് 20 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ഒരു ലിറ്റർ ചാരായവും പിടികൂടിയത്. വെള്ളറട സി ഐ എം. ശ്രീകുമാറിനുകിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ സതീഷ് ശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. ഉണ്ണി ഒളിവിലാണ്. വെള്ളറട പൊലീസ് കേസെടുത്തു. മദ്യം കിട്ടാതായതോടെ വ്യാപകമായ തോതിൽ മലയോരമേഖലയിൽ വ്യാജചാരായ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ആറാട്ടുകുഴിക്കു സമീപം താതുവിലും എക്സൈസ് വ്യാപകമായ തോതിൽ കോട നശിപ്പിച്ചിരുന്നു.