നെടുമങ്ങാട് :വലിയമല എൽ.പി.എസ്.സിയിലെയും ഐ.ഐ.എസ്.ടിയിലെയും കാന്റീനിൽ നിന്നും നെടുമങ്ങാട് നഗരസഭ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും സംഭാവന നൽകി.നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ എൽ.പി.എസ്.സി ഡയറക്ടറോടും ഐ.ഐ.എസ്.ടി മാനേജ്മെന്റിനോടും നടത്തിയ അഭ്യർത്ഥന പ്രകാരമാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്.ഐ.എസ്.ആർ.ഓ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ആർ.ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് കമ്യണിറ്റി കിച്ചണിലെത്തിച്ച ഭക്ഷ്യധാന്യം നഗരസഭ ചെയർമാൻ ഏറ്റുവാങ്ങി.