വെഞ്ഞാറമൂട്: മുതുവിള റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വെഞ്ഞാറമൂട് ഫയർസ്റ്റേഷനിലേക്കാവശ്യമായ മാസ്കുകൾ സംഭാവന ചെയ്തു. കൊറോണ ഐസൊലേഷൻ വാർഡുകളാക്കാൻ തിരഞ്ഞെടുത്ത ആനാകുടി മുളവന ഹെെസ്കൂൾ, തറട്ട ഗവ. ആശുപത്രി, മുതുവിള ക്ഷീരസഹകരണ സംഘം എന്നിവിടങ്ങളിൽ വെഞ്ഞാറമൂട് ഫയർഫോഴ്സ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ആഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ലിനു, സുമേഷ്, സതീശൻ എന്നിവരും ഏഴോളം സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.