cm-donation-

തിരുവനന്തപുരം:കൊറോണയെ പ്രതിരോധിക്കാൻ നെടുനായകത്വം വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രി സംഭാവന നൽകിയതോടെ മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളുമൊക്കെ വരുംദിവസങ്ങളിൽ സംഭാവന നൽകാനിരിക്കുകയാണ്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരും തങ്ങളാൽ ആകുന്നത് ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന നിർദ്ദേശവും വന്നിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ളവരും സംഭാവനകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. നഴ്സുമാരുടെ സംഘടന ഒരു കോടിയാണ് സംഭാവന നൽകിയത്.