ബാലരാമപുരം:സർക്കാരിന്റെ സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിൽ പുനർവിവാഹ സർട്ടിഫിക്കറ്റ് ഹാജരാകാത്ത വിധവകളെ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് എം.എൽ.എ.പെൻഷൻ വിതരണം ഏകദേശം പൂർത്തിയായെങ്കിലും വിവിധ പഞ്ചായത്തുകളിൽ വിധവ പെൻഷൻ കിട്ടാതെ വീണ്ടും പട്ടിണിയിലായിരിക്കുകയാണ് വിധവകൾ.കഴിഞ്ഞ ഡിസംബറിലും പെൻഷൻ വാങ്ങിയ വിധവകൾക്കും ആനുകൂല്യം നിഷേധിച്ചു.കൊറോണ ഭീതിയിലും ഇത്തരത്തിലുള്ള വേർതിരിവ് പാടില്ലെന്നും പുനർവിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കൻ ഒരു അവസരം കൂടിയൊരുക്കി നിലവിൽ പെൻഷൻ നൽകിവരുന്ന വിധവകൾക്കൂം കൂടി സർക്കാർ പെൻഷൻ അനുവദിക്കണമെന്ന് അ‌ഡ്വ.എം.വിൻസെന്റ് എം.എൽ.എ സർക്കാരിനോടാവശ്യപ്പെട്ടു.