വർക്കല:തെരുവിൽ അലയുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും അന്നമൊരുക്കി വർക്കല പൊലീസിന്റെ സ്നേഹ സ്‌പർശം പദ്ധതി. വിവിധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധസംഘടനകളും അകമഴിഞ്ഞ് സഹായിച്ചതോടെ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേർക്ക് ഭക്ഷണം നൽകി.വർക്കല റെയിൽവേസ്റ്റേഷൻ ജീവനക്കാരും നോർത്ത് റസിഡന്റ്സ് അസോസിയേഷനും ചേർന്ന് ഇരുനൂറോളം ഭക്ഷണപൊതികളും കുടിവെളളവുമെത്തിച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.രാധാകൃഷ്ണൻ, സെക്രട്ടറി ആർ.എസ് ഷിബു, ട്രഷറർ രാജേന്ദ്രൻ നായർ,ജി.സത്യദേവൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ എന്നിവരാണ് ഭക്ഷണമെത്തിച്ചത്.ശിവസേന വർക്കല മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അനിൽ പുഞ്ചിരി,അയിരൂർ സജീവ്, ഷാജി വാമദേവൻ, അനിൽ കൊട്ടാരത്തിൽ, ശ്രീരാഗ്, പ്രണവ്,സുജിത് ,സുനിൽ ശാന്തി, വിജയൻ നായർ, സന്തോഷ് വർക്കല, താഴെവെട്ടൂർ റഹിം ഗ്രൂപ്പ് കൂട്ടായ്‌മ ഭാരവാഹികളായ റഹിം, കിഷോർ,സലിം ഷാനവാസ് ,സുൽഫി, പാം സാംസ്ക്കാരിക സംഘടന പ്രവർത്തകരായ പി.ജെ നൈസാം,ബിനു വെട്ടൂർ, നഹാസ്,ഷെരീഫ്,വോയ്സ് ഓഫ് വർക്കലയുടെ ഭാരവാഹികളായ എസ്.കൃഷ്ണകുമാർ,ബി.ജോഷിബാസു എന്നിവരുടെ നേതൃത്വത്തിലും ഭക്ഷണവും കുടിവെളളവുമെത്തിച്ചു.ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ജയപ്രസാദ് എസ്.ഐ അജിത് കുമാർ,പി.ആർ.ഒ ഷിബു എന്നിവർ ഭക്ഷണം വിതരണം ചെയ്‌തു. ദിവസവും ഉച്ചക്ക് 12ന് സ്റ്റേഷനിൽ ഭക്ഷണ വിതരണമുണ്ടാകും.