1

പോത്തൻകോട്:കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപിക , കുട്ടികളുടെ ബിനുടീച്ചർ വിടപറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഇരട്ട കുട്ടികൾക്കു ജന്മം നൽകിയ ടീച്ചർ അമിത രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്. തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11 നായിരുന്നു അന്ത്യം.

പാരിപ്പള്ളി സ്വദേശിയായ ടീച്ചർ അഞ്ചുവർഷമായി കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപികയായിരുന്നു.2001 ൽ സർവ്വീസിൽ പ്രവേശിച്ച ടീച്ചർ കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ശ്രീകാര്യം ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കുട്ടികൾക്ക് പ്രിയപ്പെട്ട ടീച്ചറിന്റെ വേർപാട് കണിയാപുരം സ്കൂളിന് തീരാനഷ്ടമാണെന്ന് ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ പറഞ്ഞു. സ്കൂളിലെ പാഠ്യേതര കാര്യങ്ങളിലും ഏറെശ്രദ്ധ പതിപ്പിച്ചിരുന്നു ബീനുടീച്ചർ. കണിയാപുരം നമ്പ്യാർകുളം സ്വദേശി വിജയകുമാറാണ് ഭർത്താവ്.