ak-balan

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് പട്ടികജാതി,​ പട്ടികവർഗ കുടുംബാംഗങ്ങളെ സഹായിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ കൈക്കൊള്ളുന്നതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
60 വയസ് തികഞ്ഞ പട്ടികവർഗ കുടുംബാംഗങ്ങൾക്ക് സ്‌പെഷ്യൽ കിറ്റ് വിതരണം തുടങ്ങി. പയർ, കടല, ശർക്കര, വെളിച്ചെണ്ണ, രണ്ടു കിലോ ഗോതമ്പ് എന്നിവയാണ് കിറ്റിലുള്ളത്. ഇതിനുപുറമേ, എല്ലാ വീട്ടുകാർക്കും (1,44,944 വീടുകൾക്ക്) ഒരു മാസത്തെ അരി, പരിപ്പ്, ശർക്കര, സോപ്പ്, എന്നിവയടങ്ങുന്ന 900 രൂപയുടെ കിറ്റിന്റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. പൊതു വിഭാഗത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾക്ക് പുറമേയാണിത്. ഉൾനാടൻ വനാന്തരങ്ങളിൽ വാഹനങ്ങളിൽ സാധനം എത്തിക്കും.
സർക്കാരിന്റെ കൈവശമില്ലാത്ത മരുന്നുകൾ പൊതുമാർക്കറ്റിൽനിന്ന് വാങ്ങിക്കൊടുക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി..കുടിവെള്ളം ഉറപ്പാക്കും. ശേഖരിക്കുന്ന വനം ഉത്പന്നങ്ങൾ ബന്ധപ്പെട്ട ഓഫീസിൽ സൂക്ഷിച്ച ശേഷം ആദിവാസികൾക്ക് ലഭ്യമാക്കും..ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ വീഡിയോകൾ പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ഊരുകളിൽ പ്രചരിപ്പിക്കുന്നു..
1684 ആദിവാസികൾ

നിരീക്ഷണത്തിൽ

കൊറോമ പ്രതിരോധത്തിന്റെ ഭാഗമായി 1684 ആദിവാസികളെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതിൽ 45 പേർ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലാണ് .കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് വയനാട്ട്- 1214 പേർ.
ആരും പോസിറ്റീവ് വിഭാഗത്തിലില്ല.
പട്ടികജാതി വിഭാഗത്തിലെ 25,460 കോളനികളും, 3185 പേരും നിരീക്ഷണത്തിലാണ്. ഇതിൽ മൂന്ന് പേരാണ് ആശുപത്രിയിലുള്ളത്. എറണാകുളത്ത് ഒരാൾക്ക് കൊറോണ പോസിറ്റീവാണ്..പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുമായി ബന്ധപ്പെട്ട് പരാതികൾ 9497425252, 8589097048 എന്നീ നമ്പരുകളിൽ അറിയിക്കാം..