ടെഹ്റാൻ: ഇറാനിൽ 24 മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 3,111 കൊറോണക്കേസുകൾ. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 44,606 ആയി. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 141 പേരാണ്. ആകെ മരണ സംഖ്യ 2,898 ആയി ഉയർന്നു. 3,703 രോഗികളുടെ നില ഗുരുതരമാണെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ പുറത്തിറങ്ങുന്നതൊഴിവാക്കണമെന്ന് നേരത്തെ തന്നെ സർക്കാർ നിർദ്ദേശിച്ചെങ്കിലും മാർച്ച് 20ന് തുടങ്ങിയ പേർഷ്യൻ പുതുവത്സരാഘോഷങ്ങൾക്കായി പലരും ഉത്തരവ് ലംഘിച്ച് ഒത്തുകൂടുകയും യാത്രനടത്തുകയും ചെയ്യുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. ഏപ്രിൽ ഒന്നിന് നടക്കാൻ പോകുന്ന ' സിസ്ദാ ബെദാർ ' ആഘോഷങ്ങളുടെ ഭാഗമായുള്ള ഒത്തുചേരലുകൾ സർക്കാർ നിരോധിച്ചു.