നെയ്യാറ്റിൻകര :കൊറോണ വൈറസ് വ്യാപനം തടയുന്നതിതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷണം ലഭിക്കാതെ വരുന്നവർക്ക് നിംസ് മെഡിസിറ്റിയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.നിംസ് ക്യാമ്പസിൽ നട്ടുപിടിപ്പിച്ച പച്ചക്കറി ഫലവൃക്ഷങ്ങളിൽ നിന്നാണ് ചോറിനുള്ള കറികൾക്കും കൂട്ടുകറികൾക്കും വേണ്ട വിഭവങ്ങൾ ശേഖരിക്കുന്നത്.നിംസിൽ കൊറോണ രോഗ നിരീക്ഷണത്തിലുള്ള 28 പേർക്ക് ഐസൊലേഷൻ വാർഡൊരുക്കി നൽകിയിരുന്നു. ഇതിലേക്കായി നിംസ് മെഡിസിറ്റി തങ്ങളുടെ ബോയ്സ് ഹോസ്റ്റൽ വിട്ടു നൽകി.