ആറ്റിങ്ങൽ:പത്രങ്ങലിലൂടെ കൊറോണ പകരാൻ സാദ്ധ്യതയുണ്ടെന്ന അഭ്യൂഹം നില നിൽക്കുന്ന സാഹചര്യത്തിൽ ബോധവത്കരണവുമായി നാഗരസഭാ ചെയർമാൻ രംഗത്തെത്തി.പത്രം അണു വിമുക്തമാക്കിയാണ് എത്തുന്നതെന്നും അവയിലൂടെ കൊറോണ പകരാൻ സാദ്ധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.പത്ര ഏജന്റുമാർക്കും വിതരണക്കാർക്കും ഉപയോഗിക്കാനായി സാനിറ്റൈസറും മാസ്കും നഗരസഭയുടെ ചെലവിൽ നൽകി.ചൊവ്വാഴ്ച വെളുപ്പിന് 4ന് ചെയർമാൻ എം.പ്രദീപ് നേരിട്ട് പത്രകെട്ട് ഇറക്കുന്ന സ്ഥലങ്ങളിൽ എത്തിയാണ് സാനിറ്റൈസറും മാസ്കും നൽകിയത്. ദിവസവും സാനിറ്റൈസർ നൽകുന്നതിനുള്ള സൗകര്യവും ഒരുക്കി.പത്ര പ്രവർത്തകനും ഏജന്റുമായിരുന്നു ചെയർമാൻ.