തിരുവനന്തപുരം:വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ച ലക്ഷ്യമിട്ട് ജെൻഡർ ബഡ്ജറ്റെന്ന വിശേഷണത്തോടെ ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു.ട്രാൻസ് ജെൻഡേഴ്‌സിന് വേണ്ടിയും പ്രത്യേക പദ്ധതികളുണ്ട്. നിലവിലെ ഭരണസമിതിയുടെ അവസാനത്തെ ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം അവതരിപ്പിച്ചത്.705,34,92,126 രൂപ വരവും 686,98,44,000 രൂപ ചെലവും 18,36,48,126 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണിത്.മാർച്ച് 31 നകം ബഡ്ജറ്റ് അവതരിപ്പിച്ചില്ലെങ്കിൽ ദൈനംദിന കാര്യങ്ങൾ പോലും മുടങ്ങുമെന്നതിനാലുമാണ് കൊറോണ ഭീഷണിക്കിടയിലും ബഡ്ജറ്റ് അവതരിപ്പിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു.