നെടുമ്പാശേരി: മേയ്ക്കാട് ഇടമറ്റത്ത് പരേതനായ ബാലൻനായരുടെ ഭാര്യ ശ്രീദേവിയമ്മ (71) വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അങ്കമാലിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പോസ്റ്റുമോർട്ടത്തിനു ശേഷംഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: മണിക്കുട്ടൻ, ഗണേഷ്‌കുമാർ. മരുമക്കൾ: ഗംഗ, രമ. ചെങ്ങമനാട് പൊലീസ് കേസെടുത്തു.