membar

ഉഴമലയ്ക്കൽ : വാർഡിലെ മുഴുവൻ വീടുകളിലേക്കും സോപ്പും മാസ്ക്കും നൽകി പഞ്ചായത്ത് മെമ്പറുടെ വേറിട്ട പ്രവർത്തനം. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻകുഴി വാർഡിലെ വീടുകളിലേയ്ക്ക് ആവശ്യമായ കൊറോണ പ്രതിരോധ വസ്തുക്കൾ എത്തിച്ചത്. പഞ്ചായത്തിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായ ഉഴമലയ്ക്കൽ സുനിൽകുമാർ തന്റെ ഒരു മാസത്തെ ഹോണറേറിയം ചെലവഴിച്ചാണ് ഈപ്രവർത്തനം നടത്തുന്നത്.
വാർഡിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് ഭക്ഷണം വോളന്റിയർമാർ കമ്യൂണിറ്റി കിച്ചണിൽ നിന്നും വിതരണം നടത്തി വരുന്നുണ്ട്. പാഥേയം പദ്ധതിയും മുടക്കം വരാതെ നടത്തിവരുന്നു. ക്വറന്റൈനിലുള്ള ആൾക്കാരെ ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും ദിവസവും മോണിറ്ററിംഗ് നടത്തി വരുന്നു.