തിരുവനന്തപുരം: ഡൽഹി നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്ത് തിരിച്ചെത്തിയവരുടെ കാര്യത്തിൽ ബന്ധപ്പെട്ട ജില്ലകളിൽ ആവശ്യമായ മുൻകരുതലുകളെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തിരിച്ചെത്തിയവരുടെ വിശദമായ പരിശോധന പൊലീസ് പൂർത്തിയാക്കി പട്ടിക കളക്ടർമാരെ ഏല്പിച്ചിട്ടുണ്ട്. അവർക്ക് രോഗബാധയുണ്ടോ എന്നതടക്കം പരിശോധിക്കുന്നു.
കോഴികൾ, കന്നുകാലികൾ, പന്നികൾ എന്നിവയുടെ തീറ്റദൗർലഭ്യം പരിഹരിക്കാൻ പ്രാദേശിക ഇടപെടൽ.
അന്യസംസ്ഥാന തൊഴിലാളികൾക്ക്
രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ്
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം 48 മണിക്കൂറിനകം പൂർത്തിയാക്കി തിരിച്ചറിയൽകാർഡുകൾ നൽകും. രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയടക്കം ഉറപ്പാക്കും.
കരാറുകാരുടെ കീഴിലല്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് മാന്യമായ ഭക്ഷണമടക്കം ഉറപ്പാക്കാൻ തദ്ദേശസ്ഥാപന ജനപ്രതിനിധികളും സെക്രട്ടറിമാരും മുൻകൈയെടുക്കണം. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ചുമതല.
എൽ.പി.ജി സിലിണ്ടർ ക്ഷാമം ഒഴിവാക്കണം
വടക്കൻ ജില്ലകളിൽ സാധനസാമഗ്രികളെത്തിക്കാൻ അറച്ചുനിൽക്കുന്നവരെ ബോധവത്കരിക്കും.
റബ്ബർ കർഷകർക്കുള്ള സബ്സിഡി കുടിശ്ശിക ഏപ്രിലിൽ.
പ്രതിരോധപ്രവർത്തനത്തിലേർപ്പെടുന്ന പൊലീസുകാരുടെ ആരോഗ്യസംരക്ഷണത്തിനും മെഡിക്കൽ സേവനത്തിനും മൊബൈൽ ആപ്പ്.
ഓൺലൈൻ കൗൺസലിംഗിന് മനശാസ്ത്ര വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഹെൽപ്പ് ഡസ്ക്. ജില്ലകളിൽ സാമൂഹ്യനീതി വകുപ്പിന്റെ ക്രമീകരണം.
വീടുകളിൽ പച്ചക്കറികൃഷിക്ക് കൃഷിവകുപ്പിന്റെയും കാർഷികസർവകലാശാലകളുടെയും വിത്തുകൾ
മദ്യാസക്തിയുള്ളവർ പൂർണ്ണമായി മോചനം നേടാൻ കുടുംബാംഗങ്ങളുടെ പിന്തുണയോടെ ഏറ്റവുമടുത്ത വിമുക്തികേന്ദ്രവുമായി ബന്ധപ്പെടണം.
ഗാർഹികാതിക്രമങ്ങളൊഴിവാക്കാൻ ജനപ്രതിനിധികൾ, കുടുംബശ്രി, അയൽക്കൂട്ടങ്ങൾ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ ജാഗ്രത വേണം.
പെൻഷൻ വാങ്ങാനെത്തുന്ന പ്രായാധിക്യമുള്ളവരെ മറ്റുള്ളവർ സഹായിക്കണം..