sabarimala

തിരുവനന്തപുരം : ലോക്ഡൗൺ കണക്കിലെടുത്ത് ശബരിമലയിൽ വിഷു ദർശനം അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിയും പൂജാസമയം ക്രമീകരിച്ചുമുള്ള നിയന്ത്രണങ്ങളുടെ കാലാവധി 14 വരെ ദീർഘിപ്പിച്ചു. വിരമിച്ച ക്ഷേത്രജീവനക്കാരുടെ ഏപ്രിൽ മാസം മുതലുള്ള പെൻഷൻ അക്കൗണ്ടിൽ നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.


 ഒരുമാസത്തെ ശമ്പളം ടെമ്പിൾ റിനവേഷൻ ഫണ്ടിന്

ക്ഷേത്രങ്ങളിലെ വരുമാനം കുറഞ്ഞതിനാൽ ബോർഡിലെ ദിവസവേതനക്കാരൊഴികെയുള്ള മുഴുവൻ ജീവനക്കാരും ഒരു മാസത്തെ ശമ്പളത്തിൽ കുറയാത്ത തുക തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ടെമ്പിൾ റിനവേഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് ബോർഡ് യോഗം അഭ്യർത്ഥിച്ചു. തുക ഒന്നായോ ആറിൽ കൂടാത്ത തവണകളായോ ജീവനക്കാർക്ക് നൽകാമെന്നും പ്രസിഡന്റ് പറഞ്ഞു.